Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demolition Of

Kannur

പ​ഴ​യ​ങ്ങാ​ടി​യി​ൽ ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റ്; പ​ഴ​യ മാ​ർ​ക്ക​റ്റ് പൊ​ളി​ക്ക​ൽ തു​ട​ങ്ങി

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​ങ്ങാ​ടി​യി​ൽ ആ​ധു​നി​ക മ​ത്സ്യ മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ മാ​ർ​ക്ക​റ്റ് പൊ​ളി​ക്ക​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. മ​ത്സ്യ​മാ​ർ​ക്ക​റ്റ് നി​ർ​മാ​ണോ​ദ്ഘാ​ട​നം എം.​വി​ജി​ൻ എം​എ​ൽ​എ ക​ഴി​ഞ്ഞദി​വ​സം നി​ർ​വ​ഹി​ച്ചി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്ബി മു​ഖേ​ന അ​നു​വ​ദി​ച്ച 1.42 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​ത്. 91 ചതുരശ്രമീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ഏ​ഴു മ​ത്സ്യ​വി​പ​ണ​ന കൗ​ണ്ട​റു​ക​ൾ, ക​ട്ടിം​ഗ് ടേ​ബി​ൾ, മ​ത്സ്യം വി​ല്പ​ന പ്ലാ​റ്റ്ഫോം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഒ​രു ഹാ​ൾ എ​ന്നി​വ​യോ​ട് കൂ​ടി​യാ​ണ് ആ​ധു​നി​ക മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​ത്.

46.41 ചതുരശ്ര​മീ​റ്റ​ർ വി​സ്‌​തൃ​തി​യു​ള്ള ര​ണ്ടാ​മ​ത്തെ കെ​ട്ടി​ട​ത്തി​ൽ പ​ച്ച​ക്ക​റി, ഇ​റ​ച്ചി ക​ച്ച​വ​ട​ത്തി​നാ​യി​യു​ള്ള ക​ട​മു​റി​ക​ൾ, ഫ്രീ​സ​ർ മു​റി, ഇ​ല​ക്‌ട്രിക്ക​ൽ മു​റി, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം എ​ന്നി​വ​യും ഒ​രു​ക്കും.

Latest News

Corehub Up